ഭൂപ്രകൃതി
സമതലങ്ങള്‍ , പാടശേഖരങ്ങള്‍ , കുന്നിന് ചരിവുകള്‍ എന്നിങ്ങനെ ഈ പഞ്ചായത്തിനെ ഭൂപ്രകൃതി അനുസരിച്ച് മൂന്നായി വേര്‍തിരിക്കാം. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം നാടുകാണിയും, ഉയരം കുറഞ്ഞത് വീരണകാവും നെയ്യാറിന്റെ കരയുമാണ്. സമതലം വളരെ കുറവുള്ള ഈ പഞ്ചായത്തില്‍ ചരല് മണ്ണ്, മണല്‍ മണ്ണ്, എക്കല്‍ മണ്ണ്, പാറക്കൂട്ടങ്ങള്‍ ഉള്ള മണ്ണ് എന്നീ ഇനങ്ങളിലുള്ള മണ്ണാണ് കണ്ടുവരുന്നത്. വാഴോട്ടുകോണം, മൈലോട്ടുമൂഴി, പുളിങ്കോട്, മൈലോട്ടുമൂഴി, വഴുതനമുകള്‍, വെള്ളംകൊള്ളി തുടങ്ങി ഈ പഞ്ചായത്തു പ്രദേശത്തു നിന്നും ഉത്ഭവിച്ച് കരനമയാറ്, നെയ്യാര്‍ എന്നിവയിലേക്ക് ഒഴുകിയെത്തുന്ന നിരവധി തോടുകളാണ് ഇവിടുത്തെ പ്രധാന ജല സ്രോതസ്സുകള്‍. സംസ്ഥാന ശരാശരിയോടടുത്തു ഇവിടെ മഴയും ലഭിക്കുന്നുണ്ട്.