ഘടകസ്ഥാപനങ്ങള്‍
ആരോഗ്യകേന്ദ്രങ്ങൾ
കാട്ടാക്കട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍, വീരണകാവ് കുടുംബാരോഗ്യകേന്ദ്രം, പൂവച്ചല്‍ ആയുർവേദ ആശുപത്രി, പൂവച്ചല്‍ ഹോമിയോ ആശുപത്രി എന്നിവയാണ് നമ്മുടെ ഗ്രാമപഞ്ചായത്തിന്‍റെ പ്രധാന ചികിത്സാകേന്ദ്രങ്ങൾ. ജനങ്ങളുടെ അടിസ്ഥാന ആരോഗ്യപരിപാലന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളാണ്. അലോപതി, ആയുര്‍വ്വേദം, ഹോമിയോ ചികിത്സ വഴി രോഗപ്രതിരോധം, രോഗനിര്‍ണയം, ചികിത്സ, ആരോഗ്യബോധവല്‍ക്കരണം എന്നിവ ഈ ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നു. ജനങ്ങള്‍ക്ക് സൗജന്യമായും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് കേന്ദ്രങ്ങളുടെ പ്രധാന ലക്ഷ്യം. സമൂഹത്തിന്‍റെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി വിവിധ ആരോഗ്യപരിപാടികളും സേവനങ്ങളും ഈ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്നു.
പൂവച്ചല്‍ ഗവ.ഹോമിയോ ആശുപത്രി
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുഷ് NHM ഹോമിയോ പ്രാഥമികാരോഗ്യകേന്ദ്രം, പൂവച്ചല്‍ നിലവില്‍ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഹോമിയോ ആശുപത്രിയിൽ ഒരു ഡോക്‌ടറും പഞ്ചായത്ത് നിയമിച്ച ഫാർമസിസ്റ്റുമാണ് ജീവനക്കാരായി സേവനമനുഷ്ഠിക്കുന്നത്.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- ചികിത്സിച്ച രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്
|
പൂവച്ചല്‍ ഗവ.ആയുർവേദ ആശുപത്രി
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുര്‍വ്വേദ പ്രാഥമികാരോഗ്യകേന്ദ്രം പൂവച്ചല്‍ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ആയുര്‍വേദ ആശുപത്രിയിൽ ഒരു ഡോക്‌ടറും ഫാർമസിസ്റ്റും മറ്റു ജീവനക്കാരും ഉള്‍പ്പെടെ 6 പേര്‍ ജീവനക്കാരായി സേവനമനുഷ്ടിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- വിവിധ സർട്ടിഫിക്കറ്റുകള്‍
- യോഗ ക്ലാസുകള്‍
- പാലിയേറ്റീവ് ഹോം കെയര്‍
|
വീരണകാവ് കുടുംബാരോഗ്യകേന്ദ്രം
ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കിയ കുടുംബാരോഗ്യ കേന്ദ്രത്തില്‍ 2 ഡോക്‌ടർമാരടക്കം 20 ജീവനക്കാരും 8 NHM ജീവനക്കാരും ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി ഒരു ഡോക്ടറും ഒരു ഫാര്‍മസിസ്റ്റും 41 ആശവര്‍ക്കര്‍മാരും സേവനമനുഷ്ഠിക്കുന്നു. ഇവിടെ നിന്നും ഇതിന്‍റെ 8 സബ് സെന്‍ററുകളിൽ നിന്നുമായി ഔട്ട് പേഷ്യൻ്റ് സേവനം, ജീവിതശൈലി രോഗ നിർണയം, പ്രതിരോധ കുത്തിവെപ്പുകൾ, വയോജന പരിപാലനം, കൗമാരക്ലിനിക്ക്, മാനസികാരോഗ്യക്ലിനിക്, ഗർഭകാല പരിചരണം, മലമ്പനി-ക്ഷയരോഗ നിർണയം, ലാബ് സൗകര്യം എന്നിവ ജനങ്ങൾക്ക് ലഭിച്ചുവരുന്നു. പാലിയേറ്റീവ് പരിചരണത്തിനായി ഒരു നഴ്‌സും ആംബുലൻസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- വിവിധ സർട്ടിഫിക്കറ്റുകള്‍
- യോഗ ക്ലാസുകള്‍
- പാലിയേറ്റീവ് ഹോം കെയര്‍
- ആരോഗ്യ ക്ഷേമ കേന്ദ്രം
- NRHM പ്രവർത്തനങ്ങൾ
- ഡയാലിസിസ് രോഗികൾക്ക് ധന സഹായം
- രോഗ നിർണയം
- ജാഗ്രത കൗൺസലിംഗ് സെൻ്റർ
|