പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിന്‍റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്‍റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്‍റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യ-വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

ശ്രീമതി. അമല ടീച്ചര്‍

പ്രസിഡൻ്റ്

ശ്രീമതി. ഷൈനി എസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി. പി. സന്ധ്യ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി. സൌമ്യ അശോകന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ. ഫെയ്സ് പൂവച്ചല്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി. മാലിനി എസ് പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

1953-ലാണ് പൂവച്ചല്‍ പഞ്ചായത്ത് രൂപീകൃതമാവുന്നത്. തിരുവനന്തപുരം ജില്ലയില്‍, നെടുമങ്ങാട് താലൂക്കില്‍, വെള്ളനാട് ബ്ലോക്കില്‍, പെരുംകുളം, വീരണകാവ് വില്ലേജുകുള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് പൂവച്ചല്‍ ഗ്രാമപഞ്ചായത്ത്. സമതലങ്ങളും, പാടശേഖരങ്ങളും, കുന്നിന്‍ ചെരിവുകളും നിറഞ്ഞ അതിമനോഹരമായ നിമ്നോന്നതമായ ഭൂപ്രകൃതിയാണ് പൂവച്ചല്‍ പഞ്ചായത്തിനുള്ളത്. വടക്കു വെള്ളനാട് പഞ്ചായത്തും വടക്കുപടിഞ്ഞാറ് ആര്യനാട് പഞ്ചായത്തും, വടക്കുകിഴക്കു കുറ്റിച്ചല്‍ പഞ്ചായത്തും, കിഴക്കു കള്ളിക്കാട് പഞ്ചായത്തും നെയ്യാര്‍ നദിയും, തെക്ക് കാട്ടാക്കട പഞ്ചായത്തും, പടിഞ്ഞാറ് വിളപ്പില്‍, അരുവിക്കര എന്നീ പഞ്ചായത്തുകളുമാണ് പൂവച്ചലിന്‍റെ അതിരുകള്‍. തിരുവനന്തപുരം ജില്ലയിലെ മലയോരത്തെ ഒരു പ്രധാന വിപണന കേന്ദ്രമായ കാട്ടാക്കട ചന്ത ഉള്‍പ്പെടുന്ന പ്രദേശമാണ് പൂവച്ചല്‍ പഞ്ചായത്ത്. ആകെ 23 വാര്‍ഡുകളാണ് പൂവച്ചല്‍ പഞ്ചായത്തിലുള്ളത്.
 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം വിവിധ പ്രദേശങ്ങളില്‍ നിന്ന് രാജകൊട്ടാരത്തിലെ പൂജകള്‍ക്കാവശ്യമായ പൂക്കള്‍ തലച്ചുമടായി എത്തിക്കുന്നവര്‍ക്ക് വഴിയില്‍ അവ ഇറക്കി വച്ച് വിശ്രമിക്കാനുണ്ടാക്കിയ താവളമാണ് പൂവച്ചല്‍.

കൂടുതൽ വായിക്കുക